പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സ്പെഷ്യൽ ക്യാരക്ടർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ‘ആർആർആർ’ ടീം. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെയാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്നത്. ഇന്ന് കൊമരം ഭീമിന്‍റെ നൂറ്റിപ്പത്തൊമ്പതാം ജന്മവാർഷികമാണ്. അതിനാലാണ് കഥാപാത്രത്തിൻറെ ക്യാരക്ടർ വ്യക്തമാക്കുന്ന ഒരു മിനിറ്റ് 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
1920കളിലെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് 'ആർആർആർ' പറയുന്നത്. 'രുധിരം രണം രൗദ്രം' എന്നാണ് ടൈറ്റിലിന്റെ പൂർണ്ണരൂപം. അല്ലൂരി സീതാരാമ രാജുവായി രാംചരണും കൊമരം ഭീമിന്റെ വേഷത്തിൻ ജൂനിയർ എൻടിആറും എത്തുന്നു. ആലിയ ഭട്ട്, അജയ് ദേവഗൺ, സമുദ്രക്കനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.