മമ്മൂക്ക സമ്മാനിച്ചത് മനോഹരമായ ഓര്‍മ്മകള്‍, പറയുന്നത് വേറെ ആരുമല്ല സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. മമ്മൂട്ടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ: 'വര്‍ഷം' തുടങ്ങുന്നതിനു മുന്‍പ് തന്നെ മമ്മൂക്കയുമായി എന്തും തുറന്നു പറയാവുന്ന നിലയിലേക്ക് ബന്ധം വളര്‍ന്നു. തന്റെ ആഗ്രഹം പോലെതന്നെ മമ്മൂട്ടിയോടൊപ്പമുള്ള ആദ്യ സിനിമ തനിക്ക് മനോഹരമായ ഓര്‍മ്മകള്‍ തന്നെയാണ് സമ്മാനിച്ചത്. ഒരു സംവിധായകന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂക്കയുമായി അടുത്തിടപഴകിയ ദിവസങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ നല്‍കി. ഈ സിനിമ എങ്ങനെ മനോഹരമാക്കാമെന്ന് ആലോചിച്ച് പ്രോജക്ടില്‍ അദ്ദേഹവും മുഴുകിയിരുന്നു.
പല കാര്യങ്ങളിലും മമ്മൂട്ടി അത്ഭുതപ്പെടുത്തി. ഇത്രയും വലിയ സ്റ്റാര്‍ഡമില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ ലാളിത്യമുള്ളൊരു മനുഷ്യന്‍ ഉണ്ട്. ഈ സിനിമയുടെ ഭാവി എന്തായാലും തനിക്ക് മനസ്സില്‍ ഓര്‍ത്തു വയ്ക്കാന്‍ ഒട്ടേറെ അനുഭവങ്ങള്‍ 'വര്‍ഷം' സമ്മാനിച്ചു കഴിഞ്ഞുവെന്നും രഞ്ജിത്ത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.