ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ രാജ് ബി ഷെട്ടിയുടെ നായികയായി എത്തുന്നത്. നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്ററില്‍ ഒരു കാറും പട്ടിക്കുട്ടിയും പെണ്‍കുട്ടിയുമാണ് ആദ്യ കാഴ്ചയിൽ കാണാനാവുക. ഒണ്ടു മൊട്ടയ കഥേം ഗരുഡ ഗമന ഋഷഭ വാഹന എന്നീ സിനിമകളിലൂടെ സംവിധായകനായും നായകനായും പ്രേക്ഷകമനം കീഴടക്കിയ താരമാണ് രാജ് ഷെട്ടി. മലയാളം കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.