ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും: അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്

വെള്ളി, 31 ഡിസം‌ബര്‍ 2021 (16:48 IST)
പുഷ്പയ്ക്ക് രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി അല്ലുഅര്‍ജുന്‍. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ജനുവരി 6നുള്ളില്‍ തന്നെ 325-350 കോടി രൂപ വരെ പുഷ്പ നേടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 
മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നു. 'പുഷ്പ- ദി റൂള്‍'നെ കുറിച്ച് അല്ലുഅര്‍ജുന്‍ ആണ് അറിയിച്ചത്.
 
പരമാവധി ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും എന്നാണ് നടന്റെ വാഗ്ദാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍