ദൃശ്യവിസ്മയം,'പൊന്നിയിന്‍ സെല്‍വന്‍' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍

കെ ആര്‍ അനൂപ്

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:08 IST)
ഇന്ത്യന്‍ സിനിമ ലോകം വലിയ പ്രതീക്ഷയുടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. മണിരത്‌നം സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ വച്ച് രജനികാന്തും കമല്‍ ഹാസനും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ശ്രീ. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന്വിക്രം, കാര്‍ത്തി, ജയം രവി, ശരത്കുമാര്‍, റഹ്‌മാന്‍, ജയറാം, ബാബു ആന്റണി, ലാല്‍, പ്രകാശ് രാജ്, അശ്വിന്‍ കകുമനു,പ്രഭു, വിക്രം പ്രഭു പാര്‍ഥിപന്‍, റിയാസ് ഖാന്‍, മോഹന്‍ രാമന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
 
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍