ഇനി വീട്ടിലേക്ക്, പൃഥ്വിരാജ് 7 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി

കെ ആര്‍ അനൂപ്

വെള്ളി, 29 മെയ് 2020 (18:52 IST)
നടൻ പൃഥ്വിരാജ് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ന്‍ പൂർത്തിയാക്കി, അടുത്ത ഘട്ടമെന്ന നിലയിൽ ഹോം ക്വാറന്റെയ്ന്‍ പോകുകയാണെന്ന വിവരം താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജ് ആദ്യ ആഴ്ചയിലെ ക്വാറന്റെയ്ന്‍ പൂർത്തിയാക്കിയത്. മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. 
 
'എൻറെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്ന് പൂർത്തിയാക്കി. ഇനി ഏഴുദിവസം ഹോം ക്വാറന്റെയിനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും എന്നെ പരിചരിച്ച ജീവനക്കാർക്കും നന്ദി. ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോകുന്നത് കൊണ്ട് ക്വാറന്റെയിന്‍ കാലം തീർന്നു എന്നല്ല അർത്ഥം. എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുകയും പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക' - പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ എഴുതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍