ഒരു കീറിയ ജീന്‍സ്,അഞ്ച് ടീഷര്‍ട്ട്, നാലഞ്ച് കൊല്ലമായി പ്രണവ് മോഹന്‍ലാല്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെന്ന് 'ഹൃദയം' നിര്‍മ്മാതാവ്
പ്രണവിന്റെ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണെന്ന് വിശാഖ് പറയുന്നു.തന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നതെന്നും ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്ന് വിശാഖ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.