പുത്തൻ താരോദയമോ? ലവ് ടുഡേയ്ക്ക് പിന്നാലെ ഡ്രാഗണും വമ്പൻ കളക്ഷൻ

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (15:36 IST)
തമിഴകത്ത് ചെറിയ ബജറ്റിലെത്തി വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ലവ് ടുഡേ. കോമാളി എന്ന സിനിമയിലൂടെ സംവിധായകനായി രംഗത്ത് വന്ന പ്രദീപ് രംഗനാഥനായിരുന്നു സിനിമയിലെ നായകനായത്. ഇതോടെ ഹിറ്റ് നായകനെന്ന സ്റ്റാറ്റസ് പ്രദീപ് സ്വന്തമാക്കിയെങ്കിലും എല്ലാവരും കാത്തിരുന്നത് താരത്തിന്റെ രണ്ടാം സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ഡ്രാഗണ്‍ എന്ന തന്റെ പുതിയ സിനിമയിലും ഹിറ്റ് ആവര്‍ത്തിച്ചിരിക്കുകയാണ് താരം.
 
ഓ മൈ കടവുളെ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വന്ത് മാരിമുത്തുവാണ് ഡ്രാഗണിന്റെ സംവിധാനം. അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍ എന്നിവരാണ് സിനിമയില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ 5.4 കോടി കളക്റ്റ് ചെയ്ത സിനിമ ഇന്നലെ നേടിയത് 8.5 രൂപയാണ്. ഞായറാഴ്ച ദിനമായ ഇന്ന് വലിയ കളക്ഷനാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ലവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടൈന്മെന്‍്‌സ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. ഡ്രാഗണും വിജയിച്ചതോടെ തമിഴിലെ മുന്‍നിര നായകന്മാരുടെ നിലയിലേക്ക് പ്രദീപും ഉയര്‍ന്നിരിക്കുകയാണ്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍