ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം?ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു :എം പത്മകുമാര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 1 നവം‌ബര്‍ 2021 (13:32 IST)
ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ എം പത്മകുമാര്‍.ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 
 
'ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ഇതാണോ സെമി കേഡര്‍ ? പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം? എ.കെ. ആന്റണി അടക്കമുള്ള ഡെല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ,അപലപിക്കുന്നു '- എം പത്മകുമാര്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍