'ഒരുത്തീ 2' വരുന്നു, പഴയ ടീം തന്നെ രണ്ടാം ഭാഗത്തിലും !

കെ ആര്‍ അനൂപ്

ബുധന്‍, 23 മാര്‍ച്ച് 2022 (14:58 IST)
നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'. മാര്‍ച്ച് 18ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 
ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരുത്തീ 2ലും അതേ ടീമിനെ തന്നെ നിലനിര്‍ത്തുമെന്നും കേള്‍ക്കുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.   
 
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍