Operation Cambodia: ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗം 'ഓപ്പറേഷന്‍ കംബോഡിയ'യില്‍ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തില്‍. ചിത്രത്തിന്റെ ടൈറ്റില്‍ അടക്കം ഔദ്യോഗിക പ്രഖ്യാപനം നടന്നു.
തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ലുക്ക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
വി സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവര്‍ക്കൊപ്പം വേള്‍ഡ് വൈഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ധിഖ്. ജേക്‌സ് ബിജോയ് ആണ് സംഗീതം.