ഓസ്‌കറില്‍ തിളങ്ങി ആര്‍ആര്‍ആര്‍; 'നാട്ടു..നാട്ടു' പുരസ്‌കാര പ്രഭയില്‍

തിങ്കള്‍, 13 മാര്‍ച്ച് 2023 (10:19 IST)
95-ാം ഓസ്‌കറില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. എസ്.എസ്.രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം. 'നാട്ടു...നാട്ടു' എന്ന ഗാനത്തിനാണ് പുരസ്‌കാരം. എം.എം.കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍