ഇതൊരു സിനിമയുടെ പരസ്യമല്ലേ, അങ്ങനെ കണ്ടാല്‍ മതി; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ വിവാദ പരസ്യത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

വ്യാഴം, 11 ഓഗസ്റ്റ് 2022 (17:51 IST)
കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' വിവാദ പോസ്റ്ററില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇത് വെറും സിനിമ പരസ്യം മാത്രം ആണെന്നും ആ നിലയ്ക്ക് കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആര്‍ക്കും നടത്താമെന്നും മന്ത്രി പറഞ്ഞു. 
 
'ഇതിപ്പോ ഒരു സിനിമയല്ലേ..സിനിമയുടെ പരസ്യമല്ലേ..നമ്മളതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതി. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അത് ഏത് നിലയില്‍ വന്നാലും സ്വീകരിക്കും. അത് ഞാന്‍ തുടക്കത്തിലേ പറഞ്ഞു. അത് വ്യക്തിക്ക് നടത്താം, സംഘടനകള്‍ക്ക് നടത്താം, ഭരണകക്ഷി-പ്രതിപക്ഷ കക്ഷി എന്നിവയില്‍ ഒന്നുമില്ലാത്ത ജനങ്ങള്‍ക്ക് നടത്താം, ഇതുപോലെയുള്ള അവതരണങ്ങള്‍ക്ക് നടത്താം, ആര്‍ക്കും നടത്താം. ഇതൊക്കെ നാടിന്റെ നല്ലതിനു വേണ്ടിയാണെങ്കില്‍ പോസിറ്റീവ് ആയി എടുക്കും. ക്രിയാത്മകമായുള്ള കാര്യങ്ങളെ നമുക്ക് പോസിറ്റിവായി എടുക്കാം,' മുഹമ്മദ് റിയാസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍