''സംവിധായകന്‍ ആര്‍കെ സെല്‍വമണി ഒരു സ്വിമ്മിങ്‌സ്യൂട്ട് രംഗം പ്ലാന്‍ ചെയ്തു. ഞാനതില്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. ഞാന്‍ കരഞ്ഞ് പറഞ്ഞു, ചെയ്യാന്‍ പറ്റില്ലെന്ന്. അങ്ങനെ ഷൂട്ടിന് പകുതിക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്നും പുരുഷ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് എങ്ങനെ നീന്തല്‍ പഠിക്കുമെന്ന് ഞാന്‍ ചോദിച്ചു. അന്ന് സ്ത്രീകള്‍ ഇന്‍സ്ട്രക്ടര്‍മാരായി ഉണ്ടായിരുന്നില്ല. എനിക്കത് ചിന്തിക്കാനേ ആയില്ല.