‘മാമാങ്കം’ കണ്ട മോഹന്‍ലാല്‍ ഉടനെ ചെയ്‌തത് !

സുബിന്‍ ജോഷി

വെള്ളി, 17 ജനുവരി 2020 (13:17 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മമ്മൂട്ടിച്ചിത്രം ‘മാമാങ്കം’ മാറിക്കഴിഞ്ഞു. എം പത്‌മകുമാര്‍ സംവിധാനം ചെയ്‌ത ഈ സിനിമ 150 കോടി കളക്ഷനുമായി ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ദര്‍ബാറും ബിഗ് ബ്രദറും വന്നപ്പോഴും മാമാങ്കത്തിന്‍റെ പ്രേക്ഷകര്‍ കുറഞ്ഞിട്ടില്ല എന്നതുതന്നെയാണ് ആ സിനിമയ്ക്ക് ലഭിച്ച ജനപ്രീതിക്ക് ഏറ്റവും നല്ല ഉദാഹരണം.
 
മാമാങ്കം കണ്ട് ത്രില്ലടിച്ച മഹാനടന്‍ മോഹന്‍ലാല്‍ തന്‍റെ അടുത്ത ചിത്രത്തിലേക്ക് മാമാങ്കനായികയെ തെരഞ്ഞെടുത്തതാണ് പുതിയ വാര്‍ത്ത. മാമാങ്കത്തിലെ നായികയായ പ്രാചി ടെഹ്‌ലാനെയാണ് മോഹന്‍ലാല്‍ തന്‍റെ ‘റാം’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.
 
പ്രാചിയുടെ അഭിനയ നൈപുണ്യവും ആയോധനകലയിലുള്ള പ്രാവീണ്യവും റാമിലെ കഥാപാത്രത്തെ മികവിലെത്തിക്കാന്‍ പ്രാപ്‌തമാകുമെന്ന് മോഹന്‍ലാലിന് ഉറപ്പുണ്ട്. ഒരു പൊലീസ് ഓഫീസര്‍ കഥാപാത്രത്തെയായിരിക്കും റാമില്‍ പ്രാചി അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
 
തൃഷ, ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത്, ലിയോണ ലിഷോയ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് ആണ് റാം സംവിധാനം ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍