ആദ്യം തുടങ്ങുന്നത് 'ബിലാല്‍' ആണോ? 'എമ്പുരാന്‍' ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്

ബുധന്‍, 8 ജൂണ്‍ 2022 (10:35 IST)
'ബിഗ് ബി' എന്ന സൂപ്പര്‍ഹിറ്റ് ഗ്യാങ്സ്റ്റര്‍ ഡ്രാമയ്ക്ക് ശേഷം, 'ബിലാല്‍' കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി കഥാപാത്രത്തെ സിനിമ ആസ്വാദകര്‍ അത്രമാത്രം സ്‌നേഹിക്കുന്നു. 
 
ബിലാല്‍ ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.സംവിധായകന്‍ അമല്‍ നീരദ് അതിനുള്ള സൂചനകള്‍ നല്‍കി എന്നാണ് വിവരം.സിനിമ ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്ന് അമല്‍ നീരദ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്,
 
ഒരു കൂട്ടം ബുദ്ധിജീവികളെ തൃപ്തിപ്പെടുത്താനല്ല തന്റെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്നും അമല്‍ നീരദ് പറഞ്ഞു.
 
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫറിന്റെ' രണ്ടാം ഭാഗം 'എല്‍ 2: എമ്പുരാന്‍' ചിത്രീകരണം തുടങ്ങുന്ന വാര്‍ത്ത കേള്‍ക്കുവാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.  
 ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വെളിപ്പെടുത്തിയിരുന്നു. ചിത്രം ഉടന്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍