ജഗന്നാഥ വര്‍മ്മ നേര്‍വഴിയില്‍ മാത്രം സഞ്ചരിച്ചിരുന്ന വ്യക്തി:മോഹന്‍ ജോസ്

കെ ആര്‍ അനൂപ്

ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:06 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹന്‍ ജോസ്. തന്റെ ഓരോ സിനിമ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.ജഗന്നാഥ വര്‍മ്മയെ ഓര്‍ക്കുകയാണ് മോഹന്‍ ജോസ്.
 
മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക് 
 
'ജഗന്നാഥ വര്‍മ്മ സാറിനെ പരിചയപ്പെട്ട നാള്‍ മുതല്‍ മുന്നിലും പിന്നിലും വര്‍മ്മസാര്‍ എന്നേ ഞാന്‍ പറയാറുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ കാലശേഷവും ഇന്നും അങ്ങനെതന്നെ.
രാജകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, പോലീസ് സേനയില്‍ നിന്ന് എസ്പിയായി വിരമിച്ച അദ്ദേഹം ലോലഹൃദയനും നേര്‍വഴിയില്‍ മാത്രം സഞ്ചരിച്ചിരുന്ന വ്യക്തിയുമായിരുന്നു.
അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കമായ ചിരിയും സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന പെരുമാറ്റവും ഓര്‍മ്മകളില്‍ മായാതെ നില്ക്കുന്നു.'-മോഹന്‍ ജോസ് കുറിച്ചു.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍