മക്കള്‍ക്കൊപ്പം,മൂന്ന് പേരെയും കൊണ്ട് തോറ്റെന്ന് രമേഷ് പിഷാരടി

കെ ആര്‍ അനൂപ്

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:01 IST)
മിമിക്രി വേദികളില്‍ നിന്ന് സിനിമയിലെത്തിയ നടനാണ് രമേഷ് പിഷാരടി. തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം ഒഴിവ് സമയം ചെലവഴിക്കുകയാണ് നടന്‍.
 
'ഇവര്‍ മൂന്ന് പേരെയും കൊണ്ട് തോറ്റു പോയതാണ് ഞാന്‍'-എന്ന് കുറിച്ച് കൊണ്ട് മക്കളുടെ ചിത്രം പിഷാരടി പങ്കുവെച്ചു.
 
രമേഷ്-സൗമ്യ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
 
2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ചിരിപ്പിച്ച താരം പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനുമായി. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനാണ് പിഷാരടി ഒടുവിലായി സംവിധാനം ചെയ്തത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍