'മാസ്റ്റർ' കഥ മോഷണമെന്ന് ആരോപണം, പുതിയ വിവാദത്തില്‍ ആടിയുലഞ്ഞ് വിജയ് ചിത്രം

കെ ആര്‍ അനൂപ്

ശനി, 9 ജനുവരി 2021 (10:57 IST)
വിജയ് നായകനായി എത്തുന്ന 'മാസ്റ്റർ' കഥ മോഷണവിവാദത്തില്‍. തൻറെ കഥ മോഷ്ടിച്ചുവെന്ന ആരോപണവുമായി കെ രംഗദാസ് എന്ന വ്യക്‍തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റേതായി ടീസറും ചെറു പ്രമോ വീഡിയോകളുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഈ 13ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2017 ഏപ്രിലില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ ഇതേ കഥ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് രംഗദാസിന്റെ വാദം.
 
വിജയ് ചിത്രങ്ങള്‍ക്ക് ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങളെ നേരിടേണ്ടി വരുന്നത്. സര്‍ക്കാര്‍, കത്തി തുടങ്ങിയ സിനിമകളും ഇത്തരം ആരോപണങ്ങളില്‍ പെട്ട് ആടിയുലഞ്ഞിരുന്നു.
 
വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍