സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ജയറാമിന്റെ കസിനും നടന്‍ മഹേഷ് ബാബുവും തമ്മില്‍ എന്താണ് ബന്ധം?

ശനി, 19 ജൂണ്‍ 2021 (08:12 IST)
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ജയറാം, സുരേഷ് ഗോപി, മോഹന്‍ലാല്‍, കലാഭവന്‍ മണി, മഞ്ജു വാര്യര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന്റെ അഞ്ച് കസിന്‍സിനെ ഓര്‍മയില്ലേ? അതില്‍ ഒരു കസിന്റെ വേഷം അഭിനയിച്ചത് നടി മഞ്ജുള ഘട്ടമനേനിയാണ്. 
 
മഞ്ജുളയും പ്രശസ്ത നടന്‍ മഹേഷ് ബാബുവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. അധികം ആര്‍ക്കും അറിയില്ല ഇവരുടെ ബന്ധം. മഹേഷ് ബാബുവിന്റെ സ്വന്തം സഹോദരിയാണ് മഞ്ജുള. പ്രശസ്ത തെലുങ്ക് നടന്‍ കൃഷ്ണയുടെ മക്കളാണ് രണ്ട് പേരും. 
 
കൃഷ്ണയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. നടനും നിര്‍മാതാവുമായ രമേഷ് ബാബുവാണ് മൂത്ത മകന്‍. മഞ്ജുള രണ്ടാമത്തെ കുട്ടിയായാണ് ജനിച്ചത്. മഹേഷ് ബാബുവാണ് മൂന്നാമന്‍. 1970 ല്‍ ജനിച്ച മഞ്ജുളയ്ക്ക് 51 വയസ്സുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍