രഞ്ജിത്തിന്‍റെ തൂലികയില്‍ പിറന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ആത്‌മാവ് പകര്‍ന്നിട്ടുണ്ട്. വല്യേട്ടനും ജോണി വാക്കറും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും നസ്രാണിയും കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുത്തന്‍പണവും കയ്യൊപ്പുമൊക്കെ അവയില്‍ ചിലതുമാത്രം. ഇപ്പോഴിതാ, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.
കൂടെ, ഗുല്‍മോഹര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.