മികച്ച സംവിധായകൻ ആയിട്ടും മമ്മൂട്ടി ഇടപെട്ടു, ദുൽഖർ കാത്തിരുന്നത് മൂന്നു വർഷം !

തിങ്കള്‍, 17 ഏപ്രില്‍ 2017 (10:41 IST)
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ എന്ന നടൻ ജനിയ്ക്കുന്നത്. താരജാഡകളോ ആഘോഷങ്ങളോ ഒന്നും ഇല്ലാതെയായിരുന്നു ദുൽഖർ ക്യാമറയ്ക്ക് മുന്നിലേക്കും ബിഗ് സ്ക്രീനിലേക്കും കടന്നു വന്നത്. എന്നാൽ, സെക്കൻഡ് ഷോയ്ക്ക് മുന്നേ ദുൽഖറിനെ നായകനാക്കാൻ പ്രമുഖ സംവിധായകൻ പ്ലാൻ ചെയ്തിരുന്നു.
 
സംവിധായകൻ ശ്യാമപ്രസാദാണ് തന്റെ ഋതു എന്ന ചിത്രത്തിലേക്ക് ദുൽഖറിനെ നായകനാക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇക്കാര്യം അറിയിച്ച് ശ്യാമപ്രസാദ് മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ, ആദ്യ ചിത്രമായി ഋതു വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്റെ ചിത്രമാണെങ്കിലും ദുല്‍ഖറിന് അരങ്ങേറ്റം കുറിക്കാന്‍ ഋതു യോജിച്ച ചിത്രമല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പക്ഷം.
 
നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്വാമ പ്രസാദ് ഋതു പൂർത്തിയാക്കി. 2009 ഓഗസ്റ്റ് 14നാണ് ഋതു റിലീസ് ചെയ്തത്. അതും കഴിഞ്ഞ് മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു താരപുത്രന് അരങ്ങേറ്റം കുറിക്കാൻ. 2012ൽ ആയിരുന്നു ദുൽ‌ഖറിന്റെ സെക്കൻഡ് ഷോ പുറത്തിറങ്ങിയത്. ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

വെബ്ദുനിയ വായിക്കുക