സി.ബി.ഐ 5 ദ ബ്രെയിന്‍ വീണില്ല, ചിത്രം എത്ര കോടി നേടി ?

കെ ആര്‍ അനൂപ്

ബുധന്‍, 11 മെയ് 2022 (15:24 IST)
സി.ബി.ഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മമ്മൂട്ടി ചിത്രത്തിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നവെന്നും ഒരു പരിധി വരെ അത് തടയുവാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ കെ മധു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
 
ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം നേടിയത്.വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം സ്വന്തമാക്കിയ തുകയാണിത്. ഒരു മലയാള ചിത്രത്തിനെ സംബന്ധിച്ച് ഇതൊരു വലിയൊരു നേട്ടമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍