മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷു മാരുതി 800 കാറും പിന്നെ ഒരു പെൺകുട്ടിയും ചേർന്ന ട്രയാങ്കിൾ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സേതു പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവൻറെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും അതിനു ശേഷം അവൻറെ ജീവിതം എങ്ങനെ മാറുന്നുവെന്നുമാണ് സിനിമ പറയുന്നത്.
ആസിഫ് അലിക്ക് ധാരാളം പ്രൊജക്ടുകളാണ് മുന്നിലുള്ളത്. രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും', ജിബു ജേക്കബിനൊപ്പം ‘എല്ലാം ശരിയാകും', അതുപോലെതന്നെ മൃദുൽ നായർക്കൊപ്പവും എം പദ്മകുമാറിനൊപ്പവും ഓരോ സിനിമകൾ കൂടി അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ട്. ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞൽദോ ആണ് ആസിഫിന്റേതായി റിലീസ് ചെയ്യാനിരുന്ന ചിത്രം.