മഞ്ജുവിന്റെ ലളിതം സുന്ദരം ടീം ഇന്ന് വൈകുന്നേരം ലുലു മാളില്‍, എല്ലാവരെയും സ്വാഗതം ചെയ്ത് അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

ശനി, 12 മാര്‍ച്ച് 2022 (14:59 IST)
മഞ്ജുവാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തുവന്നിരുന്നു.
 
സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലളിതം സുന്ദരം ടീം ഇന്ന് വൈകുന്നേരം കൊച്ചി ലുലു മാളില്‍ എത്തും. ഏഴു മണിക്കാണ് ഞങ്ങള്‍ വരുന്നതെന്നും എല്ലാവരെയും ക്ഷണിക്കുന്നു എന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 
 
മഞ്ജുവാര്യര്‍ പറഞ്ഞ പോലെ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മനോഹരമായ കുടുംബ ചിത്രം തന്നെയായിരിക്കും ലളിതം സുന്ദരം.
 
ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് പാടിയ 'മേഘജാലകം' എന്ന് തുടങ്ങുന്ന വീഡിയോ സോങ് ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍