കരണ്‍ ജോഹര്‍ സിനിമയായ കില്‍ ജൂലൈ അഞ്ചിന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ ഹോളിവുഡ് അവകാശം സ്വന്തമാക്കി ജോണ്‍ വിക് നിര്‍മാതാക്കള്‍. ആക്ഷന്‍ സിനിമയായി ഒരുങ്ങുന്ന കില്ലിന്റെ ഹോളിവുഡ് റീമേയ്ക്ക് അവകാശമാണ് 87 ഇലവന് എന്റര്‍ടൈന്‍മെന്റ് കമ്പനി സ്വന്തമാക്കിയത്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സിനിമയായാണ് കില്ലിനെ ഹോളിവുഡ് നിര്‍മാതാക്കള്‍ വിലയിരുത്തിയത്.