കസബ എന്നാൽ എന്ത്?

ഞായര്‍, 5 ജൂണ്‍ 2016 (14:17 IST)
രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണ് ഇപ്പോള്‍. 
 
കേരള- കര്‍ണാടക ബോര്‍ഡറിലുള്ള ഒരു ഗ്രാമമാണ് കസബ. ഈ ഗ്രാമത്തെ പശ്ചാത്തലമാക്കിയ വ്യത്യസ്തമായൊരു പൊലീസ് കഥയാണ് കസബ എന്ന ചിത്രം. കസബ പൊലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി എത്തുന്ന രാജന്‍ സക്കറിയയുടെ കേസന്വേഷണമാണ് ചിത്രം. 
 
ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി രക്ഷിക്കാനെത്തുന്ന കഥാപാത്രമാണ് വരലക്ഷ്മിയുടേത്. . രാജന്‍ സക്കറിയയുമായി അടുപ്പത്തിലാകുന്ന കമലയ്ക്ക്, അദ്ദേഹം അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്ന കേസില്‍ മര്‍മ പ്രധാനമായ ചില വിവരങ്ങള്‍ നല്‍കാനും സാധിയ്ക്കുന്നുണ്ട്.
 
സമ്പത്ത്, നേഹ സെക്‌സാന, സിദ്ദിഖ്, ജഗദീഷ്, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിയ്ക്കുന്ന ചിത്രം ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക