കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ, മധുരമൽപ്പം കൂടുതൽ

ബുധന്‍, 15 ജൂണ്‍ 2016 (14:25 IST)
സിനിമകൾ വിജയിച്ചാൽ അത് ആഘോഷമാക്കുന്നവരാണ് ആരാധകർ. ദുൽഖറിനെ കേന്ദ്രകഥാപാത്രമായി ചിത്രീകരിച്ച കമ്മട്ടിപ്പാടം മികച്ച അഭിപ്രായത്തോട് കൂടി മുന്നേറുകയാണ്. 35 ദിവസങ്ങൾ പിന്നിടുന്ന ചിത്രത്തിന്റെ വിജയം ദുൽഖർ ആരാധകർ ആഘോഷിച്ചത് കുറച്ച് വ്യത്യസ്തമായിട്ടാണ്.
 
അനാഥാലയത്തിലെ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ചാണ് ആരാധകർ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ദുൽഖർ സൽമാൻ ഫാൻസ്‌ ചാലക്കുടി ഏരിയ കമ്മിറ്റി കമ്മട്ടിപ്പാടം 35'ആം ദിന വിജയാഘോഷം അന്നമനട സ്നേഹാലയം ഓർഫനേജിലെ കൊച്ചുകൂട്ടുകാർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു.
 
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമാ ലോകത്തുള്ള പലരും സിനിമയുടെ മികവിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക