ഏതാണ്ട് എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. രോഗമുക്തി നേടി മമ്മൂട്ടി തിരിച്ചെത്തിയ ശേഷം റിലീസ് ആകുന്ന ആദ്യ സിനിമ കൂടിയാണ് ഇത്. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. വിനായകന്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.