ജീവിതത്തിലേക്ക് തിരിച്ച് വരും,ഒരു സിനിമ ചെയ്യണം, ജോണ്‍ പോളിനെ ആശുപത്രിയില്‍ പോയി കണ്ട ഓര്‍മയില്‍ മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്

ശനി, 23 ഏപ്രില്‍ 2022 (16:51 IST)
ജോണ്‍ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍.താന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും തന്നോട് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചും മഞ്ജു ഓര്‍ക്കുന്നു.
 
മഞ്ജുവാര്യരുടെ വാക്കുകള്‍ 
 
യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓര്‍മ്മയ്ക്കായി...
ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി... 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍