ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്‌ക്കോ, എന്നെപ്പോലുള്ളവര്‍ക്കോ കിട്ടാന്‍ പാടാണെങ്കിലും, 'തെറിച്ചു'നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓര്‍മ്മയില്‍ നിറഞ്ഞു....അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല കണ്ടുതീരുമ്പോള്‍ അതൊരു 'നെടുവീര്‍പ്പാ'യി മാറുന്നതാണ് 'ഹൃദയം' എന്ന, എനിയ്‌ക്കേറ്റവും പ്രിയങ്കരനായ Vineeth Sreenivasan വിനീതിന്റെ സിനിമയുടെ വിജയം... ആ connect ആണ് പ്രധാനം...Pranav Mohanlal അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും Kalyani Priyadarshan ദര്‍ശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്.... കേരളത്തിനുപുറത്തേയ്ക്ക് പഠിയ്ക്കാന്‍പോയ, തീവണ്ടിയാത്ര മുതലുള്ള ആ നല്ലകാല ഓര്‍മ്മകള്‍ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആര്‍മാദിയ്ക്കാനും, വകയുള്ള ഒരു in & out entertainer.... വീണ്ടും ഒരിയ്ക്കല്‍ക്കൂടി, വീരേതിഹാസങ്ങളുടെ ഓര്‍മ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കുനോക്കി സ്വല്പം നില്‍ക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായല്‍മണമുള്ള ബെഞ്ചില്‍, കമിഴ്ന്നുകിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം....ആത്മാംശങ്ങള്‍ നിറയെയുള്ള, സ്വയം കണ്ടെത്താന്‍ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദര്‍ഭങ്ങളേയുംകൊണ്ട് മാല കോര്‍ത്തെടുത്ത ഹൃദയം....