ഞാന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാള്‍ വിനീത് ശ്രീനിവാസന്‍ :ആന്റോ ജോസഫ്

കെ ആര്‍ അനൂപ്

വെള്ളി, 21 ജനുവരി 2022 (08:53 IST)
ഹൃദയം ഇന്നുമുതല്‍. സിനിമയ്ക്ക് ആശംസകളുമായി ദി പ്രീസ്റ്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.താന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസനെന്ന് അദ്ദേഹം കുറിച്ചു. മുഴുവന്‍ ടീമിനും ആശംസകളും നേര്‍ന്നു.
 
'ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയപെട്ട വിനീത് സംവിധാനം ചെയ്ത ഹൃദയം ഇന്നു മുതല്‍ തീയ്യറ്ററുകളില്‍ എത്തുകയാണ്. ഞാന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാളായ പ്രിയപ്പെട്ട വിനീതിനും, എന്റെ പ്രിയ അനുജന്‍ നിര്‍മാതാവ് വിശാഖിനും, പ്രണവിനും, ദര്‍ശനയ്ക്കും, കല്യാണിക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.. ഹൃദയം പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ ഗംഭീര വിജയമായി തീരട്ടെ.. '- ആന്റോ ജോസഫ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍