'എമ്പുരാനെ പ്രത്യേകം നോക്കിക്കോളണേ', പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാലും ആൻറണി പെരുമ്പാവൂരും

കെ ആര്‍ അനൂപ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:24 IST)
പൃഥ്വിരാജ് മുപ്പത്തെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. മോഹൻലാലും മുരളി ഗോപിയും ആൻറണി പെരുമ്പാവൂരും രഞ്ജിത്തും അടക്കമുള്ള നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരു പ്രത്യേക വീഡിയോയിലൂടെയാണ്  ഇവർ ആശംസകൾ നേർന്നത്. മോഹൻലാലിൻറെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.
 
വീഡിയോയിൽ നമ്മുടെ എമ്പുരാനെ പ്രത്യേകം നോക്കിക്കോണേ എന്ന് പറഞ്ഞു കൊണ്ടാണ് ആന്റണിപെരുമ്പാവൂരിന്റെ ആശംസ. ഇനിയും ഒരുമിച്ച് ഒരുപാട് സനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാണ് മോഹൻലാൽ പറഞ്ഞു. രാജു നിനക്ക് ഒരു വയസ് കൂടി കുറഞ്ഞു എന്ന് അറിഞ്ഞുവെന്ന് വീഡിയോയിൽ രഞ്ജിത്തും പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍