'എപ്പോഴും പുഞ്ചിരിക്കൂ സഹോദരാ',ഗോവിന്ദ് പത്മസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

ബുധന്‍, 16 ജൂണ്‍ 2021 (12:20 IST)
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ എത്തി. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് ഉണ്ണിമുകുന്ദന്റെ ആശംസ.
 
'അനുഗ്രഹിക്കപ്പെടുകയും പുഞ്ചിരിക്കുകയും ചെയ്യുക സഹോദരാ! നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ ഗോവിന്ദ് പത്മസൂര്യ'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
അതേസമയം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് നടന്‍.പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ കൊളംബസില്‍ നായകനാണ് ഗോവിന്ദ് പത്മസൂര്യ.ഫാബിന്‍ വര്‍ഗീസും പ്രശാന്ത് ശശിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍