ഇന്നെനിക്ക് എല്ലാം അവളാണ് എന്റെ മഞ്ചാടി; വർണ്ണ വസന്തങ്ങൾ ശ്രദ്ധയാകർഷിക്കുന്നു

തിങ്കള്‍, 6 ജൂണ്‍ 2016 (16:36 IST)
പ്രകൃതിയുടെ കഥ പറയുന്ന വർണ്ണ വസന്തങ്ങളുടെ ട്രെയിലർ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. കാടിന്റേയും മണ്ണിന്റേയും മക്കളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം ജൂൺ അവസാനം തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
കാടിന്‍റെ ദ്യശ്യഭംഗിയുമായി കാടിന്‍റെ മക്കളുടെ കഥയുമായാണ് വര്‍ണ്ണ വസന്തങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്നത്. മരത്തേയും കാടിനേയും നശിപ്പിക്കുന്നവരോട് പോരാടാൻ തയ്യാറാകുന്ന കാടിന്റെ മക്കൾ. പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും വഴികളിലൂടെ സിനിമയുടെ കഥ വികസിക്കുന്നു. 
 
പത്മകൃഷ്ണന്‍ കെ തൃക്കരിയൂരാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് സംഗീതം നൽകിയിരിക്കുന്നു. പുതുമുഖങ്ങളായ സിദ്ധാര്‍ത്ഥ് പ്രകാശ്, അഞ്ജലി രമേശ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ടിനി ടോം, ചെമ്പില്‍ അശോകന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങയവരാണ് മറ്റു കഥാപാത്രങ്ങൾ.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക