ദൃശ്യത്തിന് ‘എ കെ’ സര്‍ട്ടിഫിക്കറ്റ്; കണ്ടിരിക്കേണ്ട സിനിമയെന്ന് കെജ്‌രിവാള്‍

ചൊവ്വ, 4 ഓഗസ്റ്റ് 2015 (14:02 IST)
മലയാളത്തില്‍ മെഗാഹിറ്റ് ആയ ‘ദൃശ്യം’ ഇപ്പോള്‍ ഇന്ത്യന്‍ മനസുകള്‍ കീഴടക്കി മുന്നേറുകയാണ്. തമിഴില്‍ ‘പാപനാശം’ എന്ന പേരിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ‘ദൃശ്യം’ എന്ന പേരിലും റീമേക്ക് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. 
 
ഒടുവില്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ട്ടിഫിക്കറ്റും ‘ദൃശ്യ’ത്തിന് ലഭിച്ചു. ‘ദൃശ്യം കണ്ടു; കണ്ടിരിക്കേണ്ട സിനിമ’ - ഹിന്ദി ദൃശ്യം കണ്ടതിനു ശേഷം കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ചിത്രത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.
 
അജയ് ദേവ്‌ഗണ്‍, ശ്രേയ ശരണ്‍, തബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ദൃശ്യത്തിന്റെ സംവിധാനം നിഷികാന്ത് കാമത്ത് ആണ്. ജീത്തു ജോസഫ് ആണ് മലയാളത്തില്‍ ദൃശ്യം സംവിധാനം ചെയ്തത്.
 

വെബ്ദുനിയ വായിക്കുക