ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു, കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 30 നവം‌ബര്‍ 2022 (17:37 IST)
ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ ചൊവ്വാഴ്ച ചിത്രം നേടിയത് 5.15 കോടി രൂപയാണ്.ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.
 
169.80 കോടി കളക്ഷനാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഓവർസീസ് ഗ്രോസ് 37.80 കോടിയുമാണ്.17.32 കോടി രൂപയാണ് പ്രദർശനത്തിനെത്തി രണ്ടാമത്തെ ഞായറാഴ്ച ദൃശ്യം 2ന് ലഭിച്ചത്.
 
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷൻ എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു.
 
അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീൻ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരൺ,തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍