'ജിബൂട്ടി' ഷൂട്ടിംഗ് പൂർത്തിയായി; അമിത് നായകൻ, ഷഗുന്‍ ജസ്വാള്‍ നായിക !

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (20:31 IST)
എസ്‌ ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. ഒക്ടോബർ 25ന് ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിൽ ചിത്രീകരണം പൂർത്തിയാക്കിയതായി നായകൻ അമിത് ചക്കാലക്കലും എസ് ജെ സിനുവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
 
ഇന്ത്യയിലും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലുമായി നിർമ്മിച്ച പ്രണയ ചിത്രമാണിത്. ഇടുക്കിയിൽ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. പഞ്ചാബുകാരിയായ ഷഗുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക.
 
കിഷോർ, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വിത്സൻ, അഞ്ജലി നായർ, ജയശ്രീ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ടി ഡി ശ്രീനിവാസ്‌ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍