ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യൻ ജോർജിന്റെ മകൾ അർപ്പിതയാണ് വധു. ഇന്ന് രാവിലെ കണ്ണൂർ ക്ലിഫ് ഹൗസിൽ വച്ച് നടന്ന വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
തികച്ചും സ്വകാര്യമായി നടന്ന ഈ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കൾക്കായി ഏപ്രിൽ 10 ന് എറണാകുളത്ത് വച്ച് വിവാഹസല്‍ക്കാരം ഒരുക്കുന്നുണ്ട്. ടെക്നോപാർക്കിലെ ജീവനക്കാരിയാണ് അർപിത.