മലയാള സിനിമ ലോകം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിബിഐ അഞ്ചാം പതിപ്പിന്റെ ഭാഗമാകുവാൻ രണ്‍ജി പണിക്കരും എത്തുന്നു എന്നാണ് പുതിയ വിവരം. അദ്ദേഹം ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.