മലയാളത്തിലെ ആദ്യ ‘നഗ്നചിത്രം‘ തിയറ്ററിലേക്ക്; ട്രെയിലര്‍ കാണാം

ശനി, 9 ജൂലൈ 2016 (11:27 IST)
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവല്‍ സെന്‍സര്‍ബോര്‍ഡ് കടമ്പയും കടന്ന് റിലീസിംഗിനൊരുങ്ങിയ മലയാളത്തിലെ ആദ്യ നഗ്നചിത്രം ചായം പൂശിയ വീടിന്റെ ട്രെയിലറെത്തി. നവാഗതരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
 
ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ നായികയെ പൂര്‍ണ നഗ്നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിന് വിലങ്ങുതടിയായി. ചിത്രത്തില്‍ നിന്നും ഒരൊറ്റ സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകര്‍ ഉറച്ചു നിന്നത്തോടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. 
 
പ്രദര്‍ശാനുമതി ലഭിക്കാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷം ചിത്രത്തിന് അഡള്‍ട്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. ചിത്രത്തിന് വേണ്ടി അഡ്വ. സെബാസ്റ്റ്യന്‍ പോളാണ് കോടതിയില്‍ ഹാജരായത്. കലാധരനും ബോളിവുഡ് താരം നേഹ മഹാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക