മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം, ഷൈലോക്ക് ഒരു മരണ പൊളി പൊളിക്കും! - താരങ്ങളുടെ വാക്കുകൾ

ചിപ്പി പീലിപ്പോസ്

ശനി, 18 ജനുവരി 2020 (15:04 IST)
അജയ് വാസുദേവ് സംവിധാനം ചെയ്ത ‘ഷൈലോക്ക്’ ഈ മാസം 23നു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് നടന്നിരുന്നു. ബിബിന്‍ ജോര്‍ജ്, അശ്വിന്‍, മീന, ഗോപി സുന്ദര്‍, ജോബി ജോര്‍ജ്, അജയ് വാസുദേവ്, സത്യൻ അന്തിക്കാട് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
 
‘ഞാനും മമ്മൂട്ടിയും ഒരെ സമയം സിനിമയിൽ വന്നവരാണ്. പിന്നീട് ഞാൻ വിവാഹം കഴിച്ചു. എന്റെ മക്കൾ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് കൈയ്യടിച്ചു. അവരുടെ എന്നത്തേയും ഹീറോ മമ്മൂട്ടിയാണ്.. ഈ അടുത്ത കാലത്ത് ഞാൻ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ സ്ക്രീനിൽ മമ്മൂട്ടിയെ കാണിച്ചപ്പോ എന്റെ മടിയിലിരുന്ന എന്റെ പേരക്കുട്ടി കൈയ്യടിച്ചു, അവന് 4 വയസാണ് അവന്റെ ഹീറോയും മമ്മൂട്ടിയാണ്. എനിക്ക് സന്തോഷമായി കാരണം എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂട്ടിയാണ്‘. - സത്യൻ അന്തിക്കാട് പറഞ്ഞു. 
 
മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം അഥവാ മരണമാസ് അഭിനയം നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാമെന്ന് അണിയറ പ്രവർത്തകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. തങ്ങളെപ്പോലെയുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഒരുപാട് നന്ദിയെന്ന് തിരക്കഥാകൃത്തുക്കൾ പറഞ്ഞു. നവാഗതരായ തിരക്കഥാകൃത്തുക്കളുടെ ഏറ്റവും വലിയ സ്വപ്നം സാധ്യമാക്കുന്നതിൽ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍