കുതിരവട്ടം പപ്പുവിന്റെ മകന്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബിനു പപ്പുവിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (09:59 IST)
കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. 2014ല്‍ റിലീസ് ചെയ്ത ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.ഗപ്പിയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'സൗദി വെള്ളക്ക'നടന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.
 
നടന്റെ 39-ാം ജന്മദിനമാണ് ഇന്ന്. വണ്‍, ഓപ്പറേഷന്‍ ജാവ, റാണി പത്മിനി, പുത്തന്‍പണം, സഖാവ്, പരോള്‍, കളം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saudi Vellakka (@saudi_vellakka)

ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക' ചിത്രീകരണം സെപ്തംബര്‍ പകുതിയോടെ ആയിരുന്നു ആരംഭിച്ചത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന നവംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍