ബിഗ്ബിയെ കടത്തിവെട്ടും ബിലാല്‍, അമല്‍ നീരദിന്‍റെ മനസില്‍ ബിഗ് പ്ലാനുകള്‍ - പൃഥ്വി വരുമോ?

നരേഷ് നായര്‍

തിങ്കള്‍, 20 നവം‌ബര്‍ 2017 (11:37 IST)
ബിലാല്‍ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തോളം ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റൊരു ഔദ്യോഗിക പ്രഖ്യാപനം മലയാള സിനിമയുടെ ചരിത്രത്തിലില്ല. വളരെ ലളിതമായി ‘ബിലാല്‍’ എന്ന പ്രൊജക്ടിന്‍റെ ഒരു സാമ്പിള്‍ പോസ്റ്റര്‍ സംവിധായകന്‍ അമല്‍ നീരദ് തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇട്ടതേയുള്ളൂ. അത് സമൂഹവും സിനിമാലോകവും ഏറ്റെടുക്കുകയായിരുന്നു.
 
വെറുതെ ഒരു രണ്ടാം ഭാഗം എടുക്കുകയല്ല അമല്‍ നീരദ് ചെയ്യുന്നത്. ഈ പ്രൊജക്ടിന് അതിഗംഭീരമായ ഒരു കഥ ലഭിച്ചതുകൊണ്ടാണ് ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വീണ്ടും കൊണ്ടുവരാമെന്ന് അമല്‍ തീരുമാനിച്ചത്.
 
ബിലാലിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. 2018ല്‍ ചിത്രം സംഭവിക്കും. മമ്മൂട്ടിയും ബിഗ്ബിയിലെ കുറച്ചുതാരങ്ങളും ബിലാലിനും ഉണ്ടാകും. എന്നാല്‍ ഒട്ടേറെ പുതിയ മുഖങ്ങളെയും ബിലാലില്‍ പ്രതീക്ഷിക്കാം. ദുല്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ്ബിയുടെ വലിയ ഫാന്‍ ആയ പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
 
ബിലാലിന്‍റെ പ്രഖ്യാപനത്തോടെ മലയാള സിനിമാലോകവും ഉണര്‍വിലാണ്. താരങ്ങളും സാങ്കേതികപ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ ആഹ്ലാദം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍