ഭാവനയുടെ തിരിച്ചുവരവ്, അണിയറയില്‍ ചര്‍ച്ചകളുമായി ഷറഫുദ്ദീന്‍, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്

വ്യാഴം, 7 ഏപ്രില്‍ 2022 (08:59 IST)
ഭാവനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പുതിയ ചിത്രം 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' ഒരുങ്ങുകയാണ്. ഷറഫുദ്ദീന്‍ നായകനായെത്തുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ ചിത്രീകരണം തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.
 
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
 
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍