ബേസിലിന്റെ വാക്കുകൾ...
"ഈ പുരസ്കാരം സ്വീകരിക്കുമ്പോൾ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാൻ വളരെ വികാരാധീനനാണ്. ഒരു പ്രസംഗത്തിനൊക്കെ തയ്യാറെടുത്തായിരുന്നു വന്നത്. പക്ഷെ ഇപ്പോൾ, ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വളരേയേറെ പരിഭ്രമം തോന്നുന്നു. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ രണ്ട് വ്യക്തികൾ... ഞാൻ ഇവരുടെ വലിയൊരു ആരാധകനാണ്. ഒരു സംവിധായകനായാണ് ഞാൻ എന്റെ സിനിമാ ജീവിതം തുടങ്ങിയത്... പിന്നീട് നടനായി മാറുകയായിരുന്നു.
ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിച്ചു എന്നത് തന്നെ വലിയ അത്ഭുതമാണ്. ഒരു നടനെന്ന നിലയിൽ ഇങ്ങനെയൊരു അവാർഡ് ലഭിക്കുക എന്നത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്. എന്റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അവരോടൊക്കെ ഞാൻ എന്റെ നന്ദി പറയുന്നു"
സത്യം പറഞ്ഞാൽ, ഇത്തരം വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും ഒന്നും എനിക്ക് അത്ര ശീലമില്ല. ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആളുകളോട് അത് തിരിച്ചു പറഞ്ഞു. പെട്ടെന്ന് ഒരു നടി എന്റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്". ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "എനിക്കും നിങ്ങളെ ഇഷ്ടമാണ്! ഞാൻ എല്ലാവരോടും പറയാൻ മറന്നു, ഈ റൂമിലിരിക്കുന്ന എല്ലാവരും കാണാൻ നന്നായിരിക്കുന്നു"