അതിനു തൊട്ട് മുൻപ് ഏറെ ശ്രദ്ധനേടിയൊരു സംഭവം ആയിരുന്നു 'ബേസിൽ ശാപം'.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്.
ഇതിന് 'കര്‍മ്മ ഈസ് ബാക്ക്' എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്.
ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായിരുന്നു. വീഡിയോ വൈറലായതോടെ, ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്, എന്ന കമന്റുമായി സുരാജ് എത്തി. ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല! എന്നായിരുന്നു ടൊവിനോയുടെ മറുപടി. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ കുടുങ്ങിപ്പോയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവമായിരുന്നു.