എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല: ബാബു ആന്റണി

കെ ആര്‍ അനൂപ്

ശനി, 12 ജൂണ്‍ 2021 (09:04 IST)
ബാബു ആന്റണി അഭിനയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്.എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല.അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഉണ്ടായിട്ടില്ലെന്നും ബാബു ആന്റണി പറയുന്നു. കാര്‍ണിവല്‍ എന്ന സിനിമയിലെ കുഞ്ചനൊപ്പമുള്ള ഒരു ലോക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്‍ മനസ്സ് തുറന്നത്.
 
ബാബു ആന്റണിയുടെ വാക്കുകളിലേക്ക് 
 
'എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓടിഎന്‍സിനു നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്‌സ്പ്രഷന്‍സ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്‌ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, കോസ്റ്റാര്‍സ് എല്ലാം അഭനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്.

ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്‍സിനു ഒരു കൊപ്‌ളിന്റ്‌സും ഇല്ലതാനും. എന്റെ വര്‍കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാര്‍ സദയം ക്ഷമിക്കുക'-ബാബു ആന്റണി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍