നാല് ഗെറ്റപ്പിൽ അല്ലു അർജുൻ, നാല് നായികമാരും! റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ അറ്റ്ലീ ചിത്രം

നിഹാരിക കെ.എസ്

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (14:55 IST)
ചെയ്ത സിനിമകളെല്ലാം സൂപ്പർഹിറ്റ് എന്ന റെക്കോർഡുള്ള സംവിധായകനാണ് അറ്റ്ലി. അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി ഡീലിനെപ്പറ്റിയുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
 
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എത്ര രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമ സ്വന്തമാക്കിയതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 
 
ചിത്രത്തിൽ നാല് ഗെറ്റപ്പിലാണ് അല്ലു അർജുൻ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശൻ, അച്ഛൻ, രണ്ട് മക്കൾ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അർജുൻ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കരിയറിൽ ഇതുവരെ ഡബിൾ റോൾ ചെയ്യാത്ത അല്ലു അർജുൻ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അർജുൻ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍