'അര്‍ച്ചന 31 നോട്ട് ഔട്ട്' ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമ: ഐശ്വര്യ ലക്ഷ്മി

കെ ആര്‍ അനൂപ്

വെള്ളി, 11 ഫെബ്രുവരി 2022 (10:38 IST)
ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഇന്നു മുതല്‍ തിയറ്ററുകളില്‍.ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണെന്നും. ചിത്രം തിയേറ്ററില്‍ തന്നെ പോയി കണ്ടു തങ്ങളുമായി അഭിപ്രായം പങ്കു പങ്കുവെക്കണമെന്നും ഐശ്വര്യ ലക്ഷ്മി. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതില്‍ സന്തോഷം തോന്നുന്നുവെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ താരം പറഞ്ഞു.  
ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ??ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍